പി.എസ്.സി.ഉദ്യോഗാർത്ഥികൾക്ക് സൗജന്യ കോച്ചിങ് നൽകും

കോഴിക്കോട്: സാമൂഹ്യക്ഷേമ സംഘടനയായ ശ്രീദേവി അമ്മ ഫൗണ്ടേഷൻ (എസ്.എ.എഫ്) ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട്, വയനാട് മലപ്പുറം ജില്ലകളിലെ ബിരുദധാരികളും തൊഴിൽ രഹിതരുമായ 600 യുവജനങ്ങൾക്ക് അടുത്ത ആറ് മാസക്കാലത്തേക്കുള്ള സൗജന്യ ജനറൽ പി.എസ്.സി കോച്ചിങ് ക്ലാസുകൾ റഗുലറായും ഓൺലൈനായും നൽകുമെന്ന് ചെയർമാൻ ഡോ.രാജേഷ് തിരുമന പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന 100 യുവജനങ്ങൾക്ക് 2021-22 കാലയളവിൽ നടത്താൻ തീരുിമാനിച്ചിരിക്കുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, എച്ച്.എസ്.എ(ഇംഗ്ലീഷ് ടീച്ചേഴ്‌സ്), കേരള പോലീസ് എസ്.ഐ, സി ഐ ഡി അസിസ്റ്റന്റ് കെ.എ.ടി തുടങ്ങിയ പി.എസ്.സി മെയിൻ പരീക്ഷകൾക്കായുള്ള പ്രത്യേക പരിശീലനവും, വാരാന്ത്യ ടെസ്റ്റുകളും നടത്തും. 30 വയസ്സിന് താഴെയുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അഭിരുചി പരീക്ഷയിലൂടെയും ഇന്റർവ്യൂയിലൂടെയുമാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. പരമാവധി റഗുലർ ക്ലാസുകളും വാരാന്ത്യത്തിൽ ഓൺലൈൻ ടെസ്റ്റുകളുമാണ് ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കുന്നത്. ഈ പഠന പദ്ധതിയിലേക്ക് അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം +2 സർട്ടിഫിക്കറ്റിന്റെ കോപ്പി, ഡിഗ്രി സർട്ടിഫിക്കറ്റിന്റെ കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ കാർഡിന്റെ കോപ്പി എന്നിവ വടകര എടോടിയിലെ പാർക്ക് റോഡിലുള്ള ട്രസ്റ്റ് ഹെഡ് ഓഫീസിൽ നേരിട്ടോ പോസ്റ്റൽ വഴിയോ എത്തിക്കേണ്ടാണ്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഈ മാസം 27 ആണ്. ഓൺലൈൻ അഭിരുചി പരീക്ഷയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി വാട്‌സ് ആപ്പ് നമ്പർ 7510139779.

Share

Leave a Reply

Your email address will not be published. Required fields are marked *