കാപ്പാട് ബ്ലൂഫ്ളാഗ് ബീച്ചിൽ പൊതുജനങ്ങൾക്ക് പ്രവേശനം

കാപ്പാട് ബ്ലൂഫ്ളാഗ് ബീച്ചിൽ പൊതുജനങ്ങൾക്ക് പ്രവേശനം

 

കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ചിൽ പൊതുജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം അനുവദിച്ചതായി ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള കോവിഡ് മാർഗ്ഗനിർദേശങ്ങളായ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്ത സർട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും പ്രവേശനം ലഭിക്കാൻ നിർബന്ധമാണ്. രാവിലെ ഒൻപത് മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രവേശന സമയം.

Share

Leave a Reply

Your email address will not be published. Required fields are marked *