സി.എച്ച്. ചെയർ ഫെലോഷിപ്പ് നിഹാസ് പി.എസിന്

സി.എച്ച്. ചെയർ ഫെലോഷിപ്പ് നിഹാസ് പി.എസിന്

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയർഫോർ സ്റ്റഡീസ് ഓൺ ഡവലപ്പിങ് സൊസൈറ്റീസ് ഏർപ്പെടുത്തിയ ഫെലോഷിപ്പിന് തൃശൂർ കേച്ചേരി പൊക്കാക്കിലത്ത് നിഹാസ്.പി.എസ് അർഹനായി. 50,000രൂപയാണ് ഫെലോഷിപ്പ് തുക. 1957-2021 കാലത്തെ കേരളത്തിലെ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് പാറ്റേൺ എന്ന വിഷയത്തിൽ പഠനം നടത്താനാണ് ഫെലോഷിപ്പ്. ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എംഫിൽ നേടിയ ശേഷം ജെഎൻയുവിൽ തന്നെ കംപാരറ്റീവ് പൊളിറ്റിക്‌സ് ആന്റ് പൊളിറ്റിക്കൽ തിയറിയിൽ പിഎച്ച്ഡി ചെയ്യുകയാണ് നിഹാസിപ്പോൾ. പി.സാക്കിർ ഹുസൈൻ ആരിഫ എം.എ ദമ്പതികളുടെ മകനാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *