പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന്

കോഴിക്കോട്: വസ്തു ഇടപാടിൽ കബളിപ്പിക്കുകയും, ക്രൂരമായി ആക്രമിക്കുകയും ചെയ്തവർക്കെതിരെ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കർണ്ണാടക ശിവജി നഗർ സ്വദേശിയും ഈസ്റ്റ്ഹിൽ എടക്കാട് റോഡിൽ എടക്കാട് ചിക്കൻസ്റ്റാൾ സ്ഥാപനം നടത്തുന്ന ഉമ്മർ.എൻ.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി.കെ.നസീമയും, അവരുടെ ഇളയാപ്പ എന്ന് പറയുന്ന ബീരാൻകുട്ടിയും ചേർന്നാണ് വസ്തു ഇടപാട് നടത്തിയത്. നസീമയുടെ പേരിലുള്ള അഞ്ച്‌സെന്റ് സ്ഥലം വിൽപ്പനക്കുണ്ടെന്നും അത് കാണിച്ച് തരാൻ തന്നെ മുക്കത്ത് കൊണ്ടുപോകുമായിരുന്നു. എന്നാൽ കാണിച്ചു തന്ന സ്ഥലമായിരുന്നില്ല ഇടപാടിന്റെ ഭാഗമായി ഉണ്ടാക്കിയ എഗ്രിമെന്റിലുള്ളത്. എഗ്രിമെന്റിൽ ക്രിത്രിമം കാണിക്കുകയും എന്നോട് ആറര ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. 8 ലക്ഷം രൂപയാണ് സ്ഥലത്തിന് വില നിശ്ചയിച്ചിരുന്നത്. ഇടപാട് പൂർത്തിയാവാതെ വന്നപ്പോൾ വാങ്ങിയ തുകയ്ക്കുള്ള രണ്ട് ചെക്കുകൾ തന്നെങ്കിലും, കാഷില്ലാതെ ബാങ്കിൽ നിന്ന് മടങ്ങുകയായിരുന്നു. പണം ആവശ്യപ്പെട്ടപ്പോൾ നസീമയും മക്കളും, ഗുണ്ടകളും എന്നെ ക്രൂരമായി മർദ്ദിച്ചു. 10 ദിവസത്തോളം ഞാൻ ബീച്ചാശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നെ അക്രമിച്ചതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടക്കാവ് പോലീസിൽ പരാതി നൽകി. 82/20 നമ്പറായി കേസ്സെടുത്തു. അക്രമിക്കാൻ വന്ന കാറും(KL65F2725) ബൈക്കും ഇതുവരെ പോലീസ് കസ്റ്റഡിലെടുത്തിട്ടില്ല. 20 മാസമായിട്ടും പോലീസ് ഫലപ്രദമായി അന്വേഷിക്കുകയോ, കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ല. പോലീസ് ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കണം. ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിന് താൻ മാത്രമാണുള്ളതെന്നും ഉമ്മർ പറഞ്ഞു. അഡ്വ.ഷെനിയും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *