മുസ്ലിംലീഗ് നേതൃത്വത്തിൽ നിന്ന് നീതികിട്ടിയില്ല, ഹരിത നേതാക്കൾ

മുസ്ലിംലീഗ് നേതൃത്വത്തിൽ നിന്ന് നീതികിട്ടിയില്ല, ഹരിത നേതാക്കൾ

കോഴിക്കോട്: തങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്ത വിഷയത്തിൽ മുസ്ലിംലീഗ് നേതൃത്വം നീതി കാട്ടിയില്ലെന്നും വ്യക്തികൾക്കെതിരെയായിരുന്നു തങ്ങളുടെ പരാതിയെന്നും അതിനെ ആ രീതിയിൽ പരിഗണിക്കേണ്ടിയിരുന്നുവെന്നും എം.എസ്.എഫിന്റെ വനിതാ വിഭാഗം ഹരിത നേതാക്കളായ മുഫീദ തസ്‌നിയും, നജ്മ തബ്ഷീറയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം അസത്യങ്ങളും, അർദ്ധ സത്യങ്ങളും പ്രചരിപ്പിക്കുകയാണ്. സാദിക്കലി തങ്ങളുടെ ഇടപെടലും തങ്ങൾക്ക് പ്രതികൂലമായിട്ടായിരുന്നു. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും പരിഹാരമില്ലാത്തപ്പോഴാണ് 50 ദിവസങ്ങൾക്ക് ശേഷം വനിതാ കമ്മീഷനെ സമീപിച്ചത്. വനിതാ കമ്മീഷന്റെ തെളിവെടുപ്പിന് ഹാജരാകുമെന്നവർ പറഞ്ഞു. തങ്ങൾക്കെതിരെ സൈബർ ആക്രമണം തുടരുകയാണ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് നവാസിന്റെ പരാമർശങ്ങൾ ഞങ്ങളുടെ അഭിമാനത്തെ വ്രണപ്പെടുത്തി. കുറെ കാലങ്ങളായി എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ ഹരിതക്കെതിരെ ക്യാംപെയ്ൻ നടത്തിയിരുന്നു.ഇതെല്ലാം ഉൾപ്പെടുത്തിയാണ് അഞ്ച് പേജുള്ള പരാതിയായി മുസ്ലിം ലീഗ് നേതൃത്വത്തിന് സമർപ്പിച്ചത്. തെറ്റ് ചെയ്തവരെ ശിക്ഷിക്കാൻ പാർട്ടി തയ്യാറായില്ല. സാമൂഹിക രംഗത്ത് ഇനിയും തുടരുമെന്നവർ വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *