സംവരണം – കേന്ദ്ര മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം മുന്നോക്ക സമുദായ ഐക്യ മുന്നണി

 

കൊച്ചി: മുന്നോക്ക സമുദായ ഐക്യ മുന്നണി എറണാകുളം ജില്ലാ ജനറൽ ബോഡി ഗൂഗിൾ മീറ്റിൽ ജില്ലാ പ്രസിഡന്റ് പി എസ് ആർ റാവുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് അരവിന്ദാക്ഷ കുറുപ്പ് യോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി ഡോ ദിനേശ് കർത്താ റിപ്പോർട്ടും പ്രമേയാവതരണവും നടത്തി. മുന്നണിയുടെ സ്ഥാപക ജനറൽ സെക്രട്ടറി സോമനാഥ വാര്യരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി . ഇഡബ്ല്യുഎസ് സംവരണത്തിന്റെ കേന്ദ്രമാനദണ്ഡം സാമ്പത്തികമായി മാത്രം പരിമിതപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കേരള സർവകലാശാലക്ക് ചട്ടമ്പി സ്വാമികളുടെ പേര് നൽകണമെന്നും കേരള ഗാന്ധി കെ കേളപ്പജിക്ക് സ്മാരകം നിർമിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രഭൂമി തട്ടിപ്പിന് പിൻനിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണം. ട്രഷറർ പ്രേമാനന്ദ കമ്മത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ ജി കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു. കെ ജി ഹരിദാസിനെ ജില്ലാ വൈസ് പ്രസിഡന്റായും എൻ ജി കൃഷ്ണൻകുട്ടിയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. സംസ്ഥാന സമിതിയിലേക്കുള്ള പ്രതിനിധികളായി രംഗദാസ പ്രഭുവിനെയും ഉണ്ണി കുഞ്ഞിയെയും തെരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *