നെയ്യാറ്റിൻകര: സ്വാതന്ത്ര്യ സമര പോരാളിയും 1938 ആഗസ്റ്റ് 31ന് ബ്രിട്ടീഷ് പോലീസ് വെടിവെച്ചുകൊന്ന വീരരാഘവന്റെ രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള രക്തസാക്ഷി മണ്ഡപത്തിലെ വീരരാഘവന്റെ പ്രതിമയിലെ തിരുനെറ്റിയിൽ സ്വന്തം ചോരകൊണ്ട് തിലകമണിയിച്ച് അഡ്വ.ടി.ശരത് ചന്ദ്രപ്രസാദ് എക്‌സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര വെടിവയ്പ്പിൽ ജീവൻ വെടിഞ്ഞ ഏഴ് രക്തസാക്ഷികളുടെ കുടുംബത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് അത്താഴ മംഗലം വിദ്യാധരൻ നടത്തുന്ന ഉപവാസവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വീരരാഘവന്റെ മകൻ നീലാംബരൻ ,പൗത്രൻ പ്രവീൺ
അഡ്വ.എസ്.കെ.അശോക് കുമാർ, എം.എസ്.അനിൽകുമാർ, സെന്തിൽ കുമാർ, ലാൽ തുടങ്ങിയവർ പങ്കെടുത്തു.