പൗരത്വ പ്രക്ഷോഭം മുഖ്യമന്ത്രി വാക്ക് പാലിക്കണം – എസ് ഐ ഒ

കോഴിക്കോട്: പൗരത്വ പ്രക്ഷോഭങ്ങളുടെ പേരിൽ ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്ന് എസഐഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേസുകൾ മുഴുവൻ പിൻവലിക്കുംവരെ പ്രക്ഷോഭം നടത്തും. 835 കേസുകളിൽ രണ്ടെണ്ണം മാത്രമാണ് പിൻവലിച്ചതെന്നാണ് മുഖ്യമന്ത്രി നിയമ സഭയിൽ വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റ് അംജദ് അലി.ഇ.എം അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സെക്രട്ടറിമാരായ സഈദ് കടമേരി, ഷമീർ ബാബു, സി.എസ്.ഷാഹിൻ, വാഹിദ് ചുള്ളിപ്പാറ, റഷാദ്.വി.പി, ഷറഫുദ്ദീൻ നദ്‌വി, തശ്‌രീഫ് കെ.പി.സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *