തൃശൂർ: ഗ്രാമ പഞ്ചായത്തുകൾ തയ്യാറാക്കുന്ന വികസന പദ്ധതി രേഖകളിൽ മുൻ മെമ്പർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന് കേന്ദ്ര പഞ്ചായത്ത് മ്ര്രന്താലയത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശമുള്ളതായി കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിന്റെ ചീഫ് കൺസൽട്ടന്റ് ഡോ.പി.പി.ബാലൻ പറഞ്ഞു. ഓൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷൻ മൂന്നാമത് തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കെ.വി.അബ്ദുൽ റഹിമാൻ, സെക്രട്ടറി കെ.സി.സുബ്രഹ്മണ്യൻ, വനിതാ വിഭാഗം ഭാരവാഹികളായ മോളി തോമസ്, എം.പത്മിനി ടീച്ച ജില്ലാ ഭാരവാഹികളായി കരീം പന്നിത്തടം(പ്രസിഡന്റ്),സി.എൻ.ഗോവിന്ദൻകുട്ടി, സി.വി.കുരിയാക്കോസ്, പി.ഉണ്ണികൃഷ്ണൻ(വൈസ് പ്രസിഡന്റുമാർ), വി.എസ്.പ്രിൻസ് (ജന.സെക്രട്ടറി, വി.ടി.ആന്റണി(ഓർഗനൈസിംഗ് സെക്രട്ടറി),ഷൈനി കൊച്ചുദേവസ്സി(സെക്രട്ടറി), വികാസ് ചക്രപാണി(ട്രഷറർ) ആയി വീണ്ടും തെരഞ്ഞെടുത്തു.
ജില്ലയിലെ 16 ബ്ലോക്കുകളിലും സമ്മേളനം നടത്താനും, പുതിയ മെമ്പർമാർക്ക് മെമ്പർഷിപ്പ് നൽകാനും, ഐഡന്റിറ്റി കാർഡ് പുതുക്കാനും, പുതിയത് നൽകാനും മുൻ മെമ്പർമാരുടെ അവകാശ പത്രിക ഗവൺമെന്റിൽ സമർപ്പിച്ചത് നടപ്പിലാക്കാൻ സമ്മർദ്ദം ചെയ്യാനും ജില്ലാ സമ്മേളനം തീരുമാനിച്ചു.