കോഴിക്കോട്:കോവിഡ് ഒന്നാം ലോക്ക്ഡൗണിൽ നിർത്തിവെച്ച നിലമ്പൂർ – ഷൊർണൂർ റൂട്ടിലെ തീവണ്ടി സർവീസ് പുനഃസ്ഥാപിക്കാത്തത് മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലേക്കുള്ള യാത്രക്കാർക്ക് വലിയ ദുരിതമാണ്ഉണ്ടാകുന്നത്.പകൽ വണ്ടികൾ ഒന്നും ഒന്നരവർഷത്തിൽ അധികമായി ഓടുന്നില്ല. ഈ റൂട്ടിലെ 14 സർവീസുകളിൽ രാജ്യറാണി എക്‌സ് പ്രസ് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.എന്നാൽ ഈ സർവീസിന്റെ സ്റ്റോപ്പുകൾ ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുകയാണ്. ഏഴ് സ്റ്റേഷനുകൾ ഉള്ള പാതയിൽ വാണിയമ്പലം, അങ്ങാടിപ്പുറം, ഷൊർണൂർ എന്നിവടങ്ങളിൽ മാത്രമാണ് രാജ്യറാണിക്ക് സ്റ്റോപ്പുള്ളത്, നിലമ്പൂർ – ഷൊർണൂർ റൂട്ടിൽ കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നും നിലവിൽ സർവീസ് നടത്തുന്ന രാജ്യറാണി എക്‌സ് പ്രസിന്റെ എല്ലാ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കണമെനും റെയിൽവേ അധികൃതരോട് കേരളാകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ദിനേശ് കർത്താ അഭ്യർത്ഥിച്ചു.