കണ്ണൂർ: സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനായ ടി.പി.അബ്ബാസ് ഹാജിയെ, ചിരന്തന സാംസ്‌കാരിക വേദി ദുബായ്, ഇന്ദിരാജി ക്ലബ്ബ് വെങ്ങരയുടെ നേതൃത്വത്തിൽ പഴയങ്ങാടി പ്രസ്സ്‌ക്ലബ്ബിൽവെച്ച് ആദരിച്ചു. വി.പി.മുഹമ്മദലി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പുന്നക്കൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മോഹനൻ കക്കോപ്രവൻ, മഹമൂദ് വാടിക്കൽ, സുധീർ വെങ്ങര, പവിത്രൻ കുഞ്ഞിമംഗലം, നികേഷ് താവം, മടപ്പള്ളി പ്രദീപൻ, ബി.മുഹമ്മദ് അഷ്‌റഫ്, മടപ്പള്ളി കൃഷ്ണൻ, കൂടച്ചീരെ ശ്രീജിത്ത് പ്രസംഗിച്ചു. ടി.പി.അബ്ബാസ് ഹാജി നന്ദി പറഞ്ഞു.