തൃശൂർ: ഓൾകേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സെപ്തംബർ 1ന് ബുധനാഴ്ച ഗൂഗിൾ മീറ്റായി നടക്കും. കേന്ദ്ര പഞ്ചായത്ത് രാജ് ചീഫ് കൺസൽട്ടന്റ് ഡോ.പി.പി. ബാലൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കരീം പന്നിത്തടം അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡണ്ട് കെ.വി.അബ്ദുറഹിമാൻ, സംസ്ഥാന സെക്രട്ടറി കെ.സി.സുബ്രഹ്മണ്യൻ മുഖ്യതിഥിയായിരിക്കും. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി വി.ടി.ആന്റണി വിഷയാവതരണം നടത്തും. സി.എൻ.ഗോവിന്ദൻകുട്ടി, സി.വി.കുര്യാക്കോസ്, പി.ഉണ്ണികൃഷ്ണൻ, മോളി തോമസ്, വികാസ് ചക്രപാണി ആശംസകൾ നേരും. വി.എസ്.ഫ്രാൻസ് സ്വാഗതവും ഷൈനി കൊച്ചു ദേവസ്സി നന്ദിയും പറയും.