കാര്യങ്ങൾ എളുപ്പമാക്കാൻ ബീയിങ് ഗുഡ്  ആപ്ലിക്കേഷൻ

കാര്യങ്ങൾ എളുപ്പമാക്കാൻ ബീയിങ് ഗുഡ് ആപ്ലിക്കേഷൻ

കോഴിക്കോട്:അടിയന്തര ഘട്ടങ്ങളിൽ സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗിച്ച് കൊണ്ട് ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും ദ്രുതഗതിയിൽ കാര്യനിർവഹണം സാധ്യമാക്കാനും ഉതകുന്ന മൊബൈൽ അപ്ലിക്കേഷനായ ബീയിങ് ഗുഡ് ആപ്പുമായി ലക്ഷദ്വീപ് സ്വദേശിയായ അധ്യാപകൻ ഷാഹുൽ ഹമീദ്. മാപ്പ്,നാവിഗേഷൻ,നോട്ടിഫിക്കേഷൻ, റിയൽടൈം ഇൻസ്റ്റന്റ് മെസ്സേജിങ്, തുടങ്ങിയ നൂതന സാധ്യതകളെ കോർത്തിണക്കിയാണ് ഈ ആപ്പിന്റെ പ്രവർത്തനം.ദുരന്ത നിവാരണത്തിനും മഹാമാരിയിലും മുതൽ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ ആവശ്യങ്ങളിൽ വരെ മുൻനിര പോരാളികളെയും, സന്നദ്ധപ്രവർത്തകരെയും, സഹായിക്കാൻ തയ്യാറുള്ള ഏതൊരാളെയും തമ്മിൽ അതിവേഗത്തിൽ എകോപിപ്പിക്കാൻ ഉതകുന്നതാണ് ഈ ആപ്. അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ രക്തമാവശ്യമായലോ, വാഹന തകരാർ മൂലം വഴിയിൽ കുടുങ്ങിയാലോ വെള്ളപൊക്കം ഉരുൾപൊട്ടൽ, കടലാക്രമണം പോലുള്ള ദുരന്തങ്ങളിൽ ഒറ്റപെട്ടാലോ, ഭക്ഷണം ആവശ്യമുള്ളവരെ ശ്രദ്ധയിൽ പെട്ടാലുമൊക്കെ ‘ ഗറ്റ് ഹെൽപ്’ എന്നഓപ്ഷൻ വഴി നമുക്ക് സഹായം അഭ്യർത്ഥിക്കാം.തൽഫലമായി തൊട്ടടുത്ത 50കി.മീ വരെയുള്ള ആപ്പ് ഉപഭോക്താക്കൾക്ക് നോട്ടിഫിക്കേഷൻ പോവുകയും സാധ്യമാവുന്ന സഹായങ്ങൾ അവരിലേക്ക് navigate ചെയ്ത് എത്തിച്ചു നൽകാൻ കഴിയുകയും ചെയ്യും.
നമ്മളാൽ കഴിയുന്ന എന്തു സഹായവും, നമ്മുടെ കയ്യിൽ ഭക്ഷണമോ വസ്ത്രമോ മറ്റെന്ത് സഹായങ്ങൾ ഉണ്ടെങ്കിലും ‘ഗിവ് ഹെൽപ്’ എന്ന ഹോം സ്‌ക്രീൻ ബട്ടനിലൂടെ നൽകാനുമാവും . സഹായഭ്യർത്ഥനകൾ തീവ്രത അനുസരിച്ച് ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലും ലഭ്യമായ സഹായങ്ങൾ പച്ച നിറത്തിലും മാപ്പിൽ പ്രത്യക്ഷപ്പെടും. 50 കി.മീ പരിധിയിലെ നോട്ടിഫിക്കേഷൻ കൂടാതെ ഫിൽട്ടർ ബട്ടനിലൂടെ എവിടെയും ഉള്ള സഹായഭ്യർത്ഥനകൾ വിഭാഗങ്ങൾ വേർതിരിച്ച് എല്ലാവർക്കും കാണാനും ആവും.
കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ആപ് പ്രകാശനം ചെയ്തു.
30-ൽ പരം ഡവലപ്പേഴ്‌സിനെ ഉൾപെടുത്തി ഒരു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് രാജ്യാന്തര നിലവാരത്തിലുള്ള ആപ്പ് ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കിയത്.
ആറു വർഷം കേന്ദ്ര സർക്കാരിനു കീഴിൽ അധ്യാപനജോലി നിർവ്വഹിച്ച ഷാഹുൽ ഹമീദ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ റിസോഴ്‌സ് പഴ്‌സനാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *