നേഴ്സിങ് കോഴ്സ് പ്രവേശനം

കോഴിക്കോട്: ആരോഗ്യവകുപ്പിന് കീഴിലെ കോഴിക്കോട് ബീച്ച് ഗവ. സ്‌കൂൾ ഓഫ് നേഴ്‌സിങ്ങിൽ 2021 ഒക്ടോബറിൽ ആരംഭിക്കുന്ന ജനറൽ നേഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിലേക്ക് ഫിസ്‌ക്‌സ്, കെമിസ്ട്രി, ബയോളജി ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും പ്ലസ് ടു ,തത്തുല്യ പരീക്ഷ 40 ശതമാനം മാർക്കോടുകൂടി പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് പാസ്സ്മാർക്ക് മതി. അപേക്ഷകരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ പ്ലസ് ടു പാസ്സായവരുടെ അപേക്ഷ പരിഗണിക്കും. അപേക്ഷകർക്ക് 2021 ഡിസംബർ 31 ന് 17 വയസ്സിൽ കുറയാനോ 27 വയസ്സിൽ കൂടാനോ പാടില്ല. പിന്നോക്ക സമുദായക്കാർക്ക് മൂന്നും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കും പട്ടികജാതിയിൽ എന്നും പ്രായപൂർത്തിയായതിനുശേഷം മതപരിവർത്തനം ചെയതിട്ടുളളവർക്കും അവരുടെ സന്താനങ്ങൾക്കും ഉയർന്ന പ്രായപരിധിയിൽ 5 വയസ്സ് ഇളവ് അനുവദിക്കും. അപേക്ഷാഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ www.dhskerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷാഫീസ് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 75 രൂപ, മറ്റ് വിഭാഗത്തിൽപ്പെട്ടവർക്ക് 250 രൂപ 0210-80-800-88 എന്ന ശീർഷകത്തിൽ അപേക്ഷകന്റെ പേരിൽ ട്രഷറിയിൽ അടച്ച് ഒറിജിനൽ ചെലാൻ അപേക്ഷയോടൊപ്പം നൽകണം. അപേക്ഷകൾ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പ്രിൻസിപ്പാൾ, ഗവ. സ്‌കൂൾ ഓഫ് നേഴ്‌സിംഗ്, ബീച്ച് പി.ഒ, കോഴിക്കോട് 32 എന്ന വിലാസത്തിൽ സെപ്തംബർ 14 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കവിഭാഗത്തിലെ സംവരണത്തിനു അർഹതയുളളവർ ഇ.ഡബ്ല്യൂ.എസ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകണം. കുടുതൽ വിവരങ്ങൾക്ക് 0495 2365977.

Share

Leave a Reply

Your email address will not be published. Required fields are marked *