സ്ത്രീകൾക്ക് തൊഴിലിടം സമ്മാനിച്ച്  റിച്ച്മാക്‌സ് ഗ്രൂപ്പ്

സ്ത്രീകൾക്ക് തൊഴിലിടം സമ്മാനിച്ച് റിച്ച്മാക്‌സ് ഗ്രൂപ്പ്

കൊച്ചി: ചാരിറ്റി രംഗത്ത് പുതിയ മാതൃകയായി റിച്ച്മാക്‌സ് ഗ്രൂപ്പ്. കോവിഡ് കാലത്ത് തൊഴിൽ പ്രതിസന്ധിയിലായ സ്ത്രീകളുടെ തൊഴിലിടങ്ങൾ പുന:സ്ഥാപിച്ചു നൽകാനാണ് പദ്ധതി. ചെറുകിട കച്ചവടം നടത്താൻ കഴിയുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കിയോസ്‌ക്കുകളാണ് റിച്ച്മാക്‌സ് നിർമ്മിച്ചു നൽകുന്നത്.
ലോക്ക്ഡൗണിനെ തുടർന്ന് പൂട്ടിയിടേണ്ടി വരികയും പിന്നീട് സാമ്പത്തിക പ്രയാസം മൂലം പ്രവർത്തനം തുടങ്ങാൻ സാധിക്കാത്തതുമായ സ്ത്രീകളുടെ ചെറുകടകൾക്കു പകരം ആധുനിക സൗകര്യങ്ങളുള്ള കിയോസ്‌ക്കുകളാണ് നിർമ്മിച്ചു നൽകുന്നതെന്ന് റിച്ച്മാക്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌റുമായ അഡ്വ. ജോർജ്ജ് ജോൺ പറഞ്ഞു. കിയോസ്‌ക്കിനു പുറമെ കച്ചവടം തുടങ്ങുന്നതിനായുള്ള പ്രവർത്തന മൂലധനവും നൽകും.
എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവല്ല, കൊല്ലം എന്നിവിടങ്ങളിൽ ആകും കിയോസ്‌ക്കുകൾ നിർമ്മിച്ചു നൽകുകയെന്ന് റിച്ച് മാക്‌സ് സി ഇ ഒ മണികണ്ഠൻ.എസ്.വി പറഞ്ഞു. തൊഴിലെടുത്ത് കുടുംബം സംരക്ഷിക്കുന്ന സ്ത്രീകൾക്കാണ് കോവിഡ് ഏറെ തിരിച്ചടി നൽകിയത്. വായ്പയെടുത്താണ് പല സ്ത്രീകളും ചെറു സംരംഭങ്ങൾ തുടങ്ങിയിട്ടുള്ളത്. കോവിഡിനെ തുടർന്ന് പലരും പ്രതിസന്ധിയിലാണ്. അതുകൊണ്ടാണ് പദ്ധതിയിൽ സ്ത്രീകളെ ഉൾപ്പെടുത്തിയത്. വാണിജ്യ മേഖലയിൽ പിന്നോക്കം നിൽക്കുന്ന സ്ത്രീ സമൂഹത്തെ വ്യാപാര മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയുമാണ് റിച്ച്മാക്‌സ് ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകൾക്ക് തുല്യത ഉറപ്പു വരുത്താൻ കൂടി പദ്ധതി മുതൽകൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണാഭരണ വിപണന രംഗത്ത് മിനി ജ്വല്ലറിയെന്ന പുതിയ കൺസപ്റ്റുമായെത്തുകയാണ് റിച്ച്മാക്‌സ് ഗ്രൂപ്പ്. സാധാരണക്കാർക്ക് ഇഎംഐ വ്യവസ്ഥയിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ മിനി ജ്വല്ലറിയിലൂടെ സാധിക്കും. സംസ്ഥാനത്താകെ 20 മിനി ജ്വല്ലറികളുടെ ശൃംഖല ഉടൻ ആരംഭിക്കും. മറ്റു ജ്വല്ലറികളെ അപേക്ഷിച്ച് ഏറ്റവും ചുരുങ്ങിയ പണിക്കൂലിയിൽ മിനി ജ്വല്ലറിയിൽ നിന്നും ആഭരണങ്ങൾ വാങ്ങാൻ സാധിക്കും. മാർക്കറ്റിംഗ് ആന്റ് കൺസൽട്ടൻസി മേഖലയിലും റിച്ച്മാക്‌സ് കേന്ദ്രീകരിച്ചിട്ടുണ്ട്. ഇൻഷുറൻസ്, ഹോംഅപ്ലയൻസസ് എന്നീ രംഗത്തും കൂടുതൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.
റിച്ച്മാക്‌സ് നിധി ലിമിറ്റഡിന്റെ കീഴിൽ ഗോൾഡ് ലോൺ പ്രോപ്പർട്ടി ലോൺ, ഹോം ലോൺ, ഈസി ലോൺ, വെഹിക്കിൾ ലോൺ എന്നീ സേവനങ്ങളും നൽകുന്നുണ്ട്. റിച്ച്മാക്‌സ് ഗ്രൂപ്പിന്റെ ഓരോ ബ്രാഞ്ചുകളും തുടങ്ങുന്ന മേഖലയിൽ ചാരിറ്റി പ്രവർത്തനങ്ങൾ കൂടി ഉറപ്പാക്കുന്നുണ്ട്. ചികിത്സാ സഹായം വിവാഹധനസഹായം തുടങ്ങി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ സാമൂഹ്യ ഉത്തരവാദിത്തമായി റിച്ച്മാക്‌സ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ടെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *