ഓഡിറ്റോറിയങ്ങളും ഹാളുകളും തുറക്കാനനുവദിക്കണം രാജു അപ്‌സര

കോഴിക്കോട്: വീടുകളിൽ നടക്കുന്ന വിവാഹങ്ങളിൽ സ്ഥലപരിമിതികൾ മൂലം ഉണ്ടാകുന്ന കോവിഡ് വ്യാപനം തടയാൻ ഓഡിറ്റോറിയങ്ങളും ഹാളുകളും തുറക്കുന്നതിലൂടെ സാധിക്കുമെന്ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. സർക്കാർ മാനദണ്ഡമനുസരിച്ച് വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. ഓഡിറ്റോറിയം, മാളുകളിലെ വിപുലമായ സൗകര്യത്തിൽ കോവിഡ് വ്യാപനം തടയാൻ കഴിയും. കോവിഡ് മാനദണ്ഡം പാലിച്ച് ഇവ തുറക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *