കോഴിക്കോട്: കേന്ദ്ര സർക്കാർ സാംസ്‌കാരിക വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചും (ഐ.സി.എച്ച്.ആർ.) പ്രസിദ്ധീകരിക്കുന്ന രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും മലബാർ സമരനായകരുടെ പേരും വിശദാംശങ്ങളും നീക്കാനുള്ള സംഘ് പരിവാറിന്റെ ഹിന്ദുത്വ വംശീയ അജണ്ടയെ എസ്.ഐ.ഒ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ദേശീയ സ്വാതന്ത്രസമര പ്രസ്ഥാനത്തെ തന്നെ ജനകീയമാക്കിയ ഖിലാഫത്ത് പ്രസ്ഥാനത്തെയും ബ്രിട്ടീഷ് കൊളോണിയലിസത്തെ ചെറുത്ത് തദ്ദേശീയമായ ഒരു ഭരണകൂടത്തെ സ്ഥാപിച്ച I921 ലെ മലബാർ സമരത്തെയും കുറിച്ച് ‘ഹിന്ദു വിരുദ്ധ കലാപം’ എന്ന തെറ്റായ ചരിത്രാഖ്യാനത്തെ നിരന്തരം നിർമിച്ച് മുസ്ലിം വിരുദ്ധ വംശീയതക്ക് ആക്കം കൂട്ടുകയാണ് സംഘ് പരിവാർ കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നതെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. നവാഫ് പാറക്കടവ്, റഹീം പൈങ്ങോട്ടായി, മുബാറക്ക് പി എന്നിവർ സംസാരിച്ചു. ഷഫാഖ് കക്കോടി, മൻഷാദ് മനസ് ഉമർ മുഖ്താർ, ഷക്കീൽ കോട്ടപ്പള്ളി എന്നിവർ പങ്കെടുത്തു.