മഞ്ചേരി: പ്രതിസന്ധികളെ അതിജീവിച്ച് വിജ്ഞാനത്തിലൂടെ ഉയർച്ച നേടാൻ വിദ്യാർത്ഥി സമൂഹത്തിന് സാധിക്കണമെന്ന് അഡ്വ.യു.എ.ലത്തീഫ് എം.എൽ.എ പറഞ്ഞു. മുസ്ലിം ന്യൂനപക്ഷ സമുദായം വൈജ്ഞാനികമായി മുന്നേറിയ ചരിത്രമാണുള്ളത്. എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മഞ്ചേരി, പുല്ലൂർ പ്രദേശത്തെ വിദ്യാർത്ഥികളെ എം.എസ്.എഫ് , ഗ്ലോബൽ കെ.എം.സി.സി പുല്ലൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മർവാൻ ഉള്ളാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ലുക്ക്ാമാൻ അരീക്കോട് സ്‌നേഹ സന്ദേശം നൽകി. കെ.എം.സി.സി മഞ്ചേരി മണ്ഡലം പ്രസിഡന്റ് അലവി കൈനിക്കര, വാർഡ് കൗൺസിലർമാരായ എൻ.കെ.ഖൈറുന്നിസ, മേച്ചേരി ഹുസൈനാജി, എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ജംഷീർ മേച്ചേരി, കെ.വി.റസാക്ക്, ഉമ്മർഹാജി, ഇണ്ണിമോയിൻ, എ.കെ.ഹംസ, ഇസ്മയിൽ.യു.ടി, എൻ.കെ.അബ്ദുറഹിമാൻ ആശംസകൾ നേർന്നു. മിൻഹാജ് സ്വാഗതവും റഷീക്ക് മേച്ചേരി നന്ദിയും പറഞ്ഞു.