കോഴിക്കോട്: കൊട്ടിയൂർ പെരുമാൾ സേവാസംഘം സ്ഥാപക സെക്രട്ടറി കെ.കുഞ്ഞിരാമന്റെ നവതി ആഘോഷം 26ന് ഉച്ചക്ക് 3മണിക്ക് ഗോകുലം ഗലേറിയയിൽ നടക്കും. ആറു പതിറ്റാണ്ടായി സേവാസംഘത്തിനായി നിസ്വാർത്ഥ പ്രവർത്തനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, എം.കെ.രാഘവൻ.എം.പി, തോട്ടത്തിൽ രവീന്ദ്രൻ.എം.എൽ.എ, മലബാർ ദേവസ്വം പ്രസിഡന്റ് എം.ആർ മുരളി പങ്കെടുക്കും.