തൃശൂർ:സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ അസറ്റ് ബാക്ക്ഡ് ഓൺലൈൻ ഗോൾഡ് ലോൺ കമ്പനിയായ റുപീക്ക് ഫിൻടെക് പ്രൈവറ്റ് ലിമിറ്റഡുമായി കരാറിൽ ഒപ്പിട്ടു. ഈ പങ്കാളിത്തം, എസ് ഐ ബി ഉപഭോക്താക്കൾക്ക് അനായാസമായ വാതിൽപ്പടി സേവനങ്ങളിലൂടെ സ്വർണ്ണവായ്പ ലഭ്യമാകും. തിരഞ്ഞെടുത്ത നഗരങ്ങളിലെ എസ്ബിഐ ശാഖകളിലൂടെയാണ് തുടക്കത്തിൽ ഈ സേവനം ലഭ്യമാകുക.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പരമ്പരാഗത വൈദഗ്ധ്യവും റൂപീക്കിന്റെ നൂതന വായ്പാ നയങ്ങളും ഉപഭോക്താക്കൾക്ക് പ്രയോജനകരമായിരിക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ജോയിന്റ് ജനറൽ മാനേജർ ആന്റ് ജുവൽ ലോൺ ബിസിനസ്സ് ഹെഡ് ലക്ഷ്മിപ്രഭ ടി.എം പറഞ്ഞു.