ഡോ.കാമിലിനെ ആദരിച്ചു

ഡോ.കാമിലിനെ ആദരിച്ചു

 

കോഴിക്കോട്: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായ പൂർവ്വ വിദ്യാർത്ഥി ഡോ.കാമിലിനെ സർവ്വീസസ് ലിമിറ്റഡ് ആദരിച്ചു.ആകാശ് എഡ്യൂക്കേഷണൽ സർവ്വീസസ് ലിമിറ്റഡ് എം ഡി ആകാശ് ചൗധരി കാമിലിന് ഉപഹാരം നൽകി. മംഗലാപുരത്തെ എ.ജെ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ
വിദ്യാർത്ഥിയായ കാമിൽ, കർണ്ണാടക സിഇടിയിൽ നിന്ന് മികച്ച വിജയം നേടി.കോഴിക്കോട് ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ 2015 ബാച്ചിലെ
ലെ വിദ്യാർത്ഥിയായിരുന്നു. 2020ലാണ് എംബിബിഎസ് പൂർത്തീകരിച്ചത്. കോഴ്‌സ് പൂർത്തിയായ ഉടനെയാണ് കോവിഡ് രൂക്ഷമായത്. തന്റെ പ്രൊഫസർമാരും, സഹപ്രവർത്തകരായ ഡോക്ടർമാരടക്കം മരണത്തിന് കീഴടങ്ങി. ഈ ഘട്ടത്തിലും കാമിൽ ചികിത്സാ രംഗത്ത് കർമ്മനിരതാനായിരുന്നു. ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിക്കുന്നതോടൊപ്പം തെരുവുകളിൽ സൗജന്യ മാസ്‌ക്ക്, സാനിറ്റൈസർ വിതരണം, ബോധവൽക്കരണ പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. 2015ൽ കർണ്ണാടകയിലെ പ്രശസ്ത കോളേജിൽ എൻഞ്ചിനീയറിംഗിന് അഡ്മിഷൻ ലഭിച്ചിട്ടും, വൈദ്യമേഖല തിരഞ്ഞെടുക്കുകയായിരുന്നു.മംഗലാപുരം സ്വദേശി ഡോ.എ.കെ.കാസിമി
ന്റെ  മകനാണ് ഡോ.കാമിൽ. ആതുര സേവനം തന്റെ ജീവിത നിയോഗമാണെന്നും പണത്തിന് വേണ്ടി അത് ഉപയോഗപ്പെടുത്തില്ലെന്നും മഹാമാരിക്കാലത്ത് ആരുടെയെങ്കിലും ജീവൻ രക്ഷിക്കാനാവുന്നതും  മനസ്സിന് കരുത്തു പകരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *