കോഴിക്കോട്: സംസ്ഥാനത്തെ വയോജന-ഭിന്നശേഷി സദനങ്ങളിലെ അന്തേവാസികൾക്ക് ഓണക്കോടി നൽകുന്ന ഗിഫ്റ്റ് എ ട്രഡീഷൻ പദ്ധതി എരഞ്ഞിപ്പാലം നായനാർ സദനത്തിൽ ഭിന്നശേഷിക്കാരായ 26 മുതിർന്ന അന്തേവാസികൾക്ക് നൽകി മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. കോവിഡ് മഹാമാരി കാരണം തൊഴിലും വരുമാനവും നിലച്ച തൊഴിലാളികൾക്ക് ഓണക്കാലത്ത് ആശ്വാസം പകരാൻ വിഭാവനം ചെയ്തതാണ് ഗിഫ്റ്റ് എ ട്രഡീഷൻ പദ്ധതി. യുഎൽസിസി ഡയറക്ടർ ഡോ.എം.ജയരാജ്, സുപ്രീം ഇൻഡസ്ട്രീസ്് ലിമിറ്റഡ് ഡപ്യൂട്ടി ജനറൽ മാനേജർ പ്രദീപ് നായർ, മലബാർ ഹോസ്പിറ്റൽ എം.ഡി ഡോ.മിലി മോനി, യുഎൽ കെയർ നായനാർ സദനം പ്രിൻസിപ്പൽ പി.തങ്കമണി, എ.അഭിലാഷ് ശങ്കർ എം.ടി.അഭിജിത്ത് സംസാരിച്ചു.