സാഗറിന്റെ രുചിമേളം ഇനിമുതൽ വാഗൺമാർട്ടിലും

സാഗറിന്റെ രുചിമേളം ഇനിമുതൽ വാഗൺമാർട്ടിലും

കോഴിക്കോട്: സൂപ്പർ മാർക്കറ്റ് ശൃംഖലയായ വാഗൺമാർട്ടും സാഗർ റസ്റ്റോറന്റ് ഗ്രൂപ്പും കൈകോർക്കുന്നു. സാഗറിന്റെ സ്വാദിഷ്ടമായ വിഭവങ്ങൾ വാഗൺമാർട്ടിന്റെ സ്‌റ്റോറുകളിൽ ഒരുക്കുന്ന ഫുഡ്‌കോർട്ടുകളിലും, ലൈവ് ഫുഡ് കൗണ്ടറുകളിലും ഇനിമുതൽ ലഭ്യമാവുമെന്ന് വാഗൺമാർട്ട് സിഎംഡി ഇഫ്‌ളു റഹ്മാനും സാഗർ ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ കെ.ടി.മൻസൂറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാഗറിന്റെ വിഭവങ്ങളായ ചട്ടിപ്പത്തിരി, പഴംനിറച്ചത്, കടുക്കനിറച്ചത്, മലബാർ പൊറോട്ട, അപ്പം, ചിക്കൻസ്റ്റ്യൂ, കോഴിക്കോടൻ ബിരിയാണി, ഫിഷ്‌ഫ്രൈ,അറബിക് വിഭവങ്ങളായ ഷവർമ, ഗ്രിൽഡ് ചിക്കൻ, കേക്കുകൾ, പേസ്ട്രീസ് എന്നിവയാണ് ഫുഡ്‌കോർട്ടുകളിലൂടെ ലഭ്യമാവുക. 1978 മുതൽ കോഴിക്കോട്ട് രുചിയുടെ മേളം തീർക്കുന്ന സാഗറിന്റെ വിഭവങ്ങൾ വാഗൺമാർട്ടിലൂടെ കൂടുതൽ പേരിലേക്കെത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കെ.ടി. മൻസൂർ പറഞ്ഞു. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി ബസ്ന്റാന്റിന് സമീപം ആരംഭിച്ച സാഗറിൽ നിന്ന് മിതമായ വിലക്ക് രുചികരമായ ഭക്ഷണം നൽകിയതിലൂടെയാണ് സാഗർ ജനപ്രിയമായത്.
വാഗൺമാർട്ട് കോഴിക്കോട് മാത്തോട്ടത്ത് ആരംഭിച്ച ആദ്യ സ്‌റ്റോറിൽ നിന്നും രണ്ട് വർഷം കൊണ്ട് നഗരത്തിൽ വിവിധ ഭാഗങ്ങളിൽ നാല് സ്‌റ്റോറുകളായി മാറിയത് ഗുണമേൻമയും, ബ്രാന്റിംഗും ഉപഭോക്താക്കൾ തിരിച്ചറിഞ്ഞതാനാലാണെന്ന് ഫൗണ്ടർ സിഇഒ കൂടിയായ ഇഫ്‌ളുറഹ്മാൻ പറഞ്ഞു. ഫ്രഷ് പച്ചക്കറികൾ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങൾ, പാലുൽപ്പന്നങ്ങൾ, മത്സ്യം, മാംസം എന്നിവയും നടക്കാവിൽ ആരംഭിച്ച ഫ്രഷ് വാഗണിലൂടെ ലഭിക്കും. വരും വർഷങ്ങളിൽ കേരളത്തിനകത്തും പുതിയ സ്റ്റോറുകൾ ആരംഭിക്കും. കുറ്റിക്കാട്ടൂരും, എരഞ്ഞിപ്പാലത്തും പുതിയ സ്റ്റോറുകൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *