തൊഴിൽ വകുപ്പ് നടപടി സ്വീകരിക്കണം

കോഴിക്കോട്: സി എസ് ഐ മലബാർ മഹാ ഇടവകക്ക് കീഴിലുള്ള അൺഎയ്ഡഡ് സ്‌കൂളുകളിലെ തൊഴിലാളികളുടെ പിഎഫ്, ഇ എസ് ഐയിലടക്കേണ്ട പണം യഥാ സമയം അടയ്ക്കാതെ തിരിമറി നടത്തി തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യം നഷ്ടപ്പെടുത്തിയ മുൻ ലേ സെക്രട്ടറിയും മാനേജരുമായ വ്യക്തിക്കെതിരെ തൊഴിൽ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന അസംഘടിത തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഈ പണം അടക്കാത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം പ്രസ്തുത വ്യക്തിക്കാണെന്നും ഇയാളിൽ നിന്ന് പണം ഈടാക്കി, തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തണം. ഇത് സംബന്ധിച്ച് തൊഴിൽ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. സഭയുടെ അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിലാളികളുടെ സംരക്ഷണം സഭ ഉറപ്പു വരുത്തണം. സംസ്ഥാന പ്രസിഡന്റ് ജോയ് പ്രസാദ് പുളിക്കൽ, ബിനു തോമസ് സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *