തൊഴിലുറപ്പു തൊഴിലാളികൾ ഉപരോധം നടത്തി

തൊഴിലുറപ്പു തൊഴിലാളികൾ ഉപരോധം നടത്തി

കോഴിക്കോട്: അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതിയുടെ കീഴിലുള്ള 65ാം വാർഡിലെ തൊഴിലാളികൾ കുടുംബശ്രീ പ്രൊജക്ട് ഓഫീസ് ഉപരോധിച്ചു. പ്രൊജക്ട് ഓഫീസർ കെ. പ്രകാശൻ അനാവശ്യ കാരണങ്ങൾ പറഞ്ഞ് തൊഴിലാളികളുടെ വേതനം മുടക്കുകയും വേതനം ചോദിച്ച് ചെന്ന സ്ത്രീകോട് അപമര്യാദയായി പെരുമാറുകയും ചെയ്തത് സംബന്ധിച്ച് മേയർക്കും കുടുംബശ്രീ ഡയറക്ടർക്കും പരാതി നൽകിയിട്ടും ഇതുവരെ പരിഹാരം കണ്ടില്ല. വേതനം ലഭിക്കാത്തതിനാൽ 15ഓളം കുടുംബങ്ങൾ സാമ്പത്തിക പ്രയാസത്തിലാണെന്നും ഇനിയും ശമ്പളവും ജോലിയും നൽകിയില്ലെങ്കിൽ തൊഴിലാളികളും കുടുംബവും സമരത്തിന് തയ്യാറാവുമെന്ന് ഉപരോധത്തിന് നേതൃത്വം നൽകിയ സരിത.കെ., രാധ.പി,രാധ.കെ തുടങ്ങിയവർ അറിയിച്ചു. എ ഡി എസ് ഒപ്പിട്ടില്ല എന്ന കാരണം പറഞ്ഞ് തൊഴിലാളികൾക്ക് തൊഴിലും കൂലിയും നിഷേധിച്ച കുടുംബശ്രീ പ്രൊജക്ട് ഓഫീസർ ടി.കെ.പ്രകാശനെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന അസംഘടിത തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജോയ്പ്രസാദ് പുളിക്കൽ കുടുംബശ്രീ ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അയ്യങ്കാളി തൊഴിലാളികൾ ചെയ്യുന്ന ജോലി പരിശോധിക്കാൻ ഓവർസിയർമാർ ഇരിക്കെ കുടുംബശ്രീ എഡി എസ്മാർ ഒപ്പിടണമെന്ന നിബന്ധന ഒഴിവാക്കണമെന്നും സംസ്ഥാനത്തിന്റെ പല സ്ഥലത്തും പ്രതിപക്ഷ പാർട്ടികളിലെ കൗൺസിലർമാരുടെ വാർഡുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും ഡയറക്ടർക്ക് നൽകിയ കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

Share

Leave a Reply

Your email address will not be published. Required fields are marked *