കോഴിക്കോട്: ജോബറി എച്ച്.ആർ.സൊലൂഷൻസ് എൽഎൽപി ആഗസ്റ്റ് 18 മുതൽ പ്രവർത്തനം ആരംഭിക്കും. വ്യാപാര, വ്യവസായ, വാണിജ്യ, മെഡിക്കൽ മേഖലകളിലെ എല്ലാവിധ സ്ഥാപനങ്ങൾക്കും ആവശ്യാനുസരണം വിദഗ്ധരായ ജീവനക്കാരെ ലഭ്യമാക്കുകയും അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരായ യുവതി-യുവാക്കൾക്ക് അവരവരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസരിച്ചുള്ള തൊഴിൽ നേടികൊടുക്കുകയാണ് ജോബറി ലക്ഷ്യമിടുന്നതെന്ന് സിഇഒ ശ്രീപ്രിയ പറഞ്ഞു.
കോവിഡ് മഹാമാരി പ്രതിസന്ധിയിൽ തൊഴിൽ തേടി അലയുന്ന യുവതീ യുവാക്കൾക്കും തങ്ങളുടെ സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ ജീവനക്കാരെ കണ്ടെത്തുന്നതിന് ഉടമകൾക്കും ഒരേപോലെ ഉപകരിക്കുന്നതാണ് ജോബറിയുടെ സേവനങ്ങൾ. വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികളെ സംബന്ധിച്ച് തൊഴിൽ വകുപ്പ് നിഷ്‌കർഷിക്കുന്ന പിഎഫ്, ഇൻഷുറൻസ്, എല്ലാ വിധ രജിസ്‌ട്രേഷനുകളും, ഓരോ സ്ഥാപനങ്ങളിലേയും ജീവനക്കാർക്കുള്ള യൂണിഫോം, വിനോദ യാത്ര, യാത്രയയപ്പ്, വാർഷികാഘോഷം തുടങ്ങിയ എല്ലാ വിധ ഇവന്റുകളും ജോബറി നിർവ്വഹിക്കും.
തൊഴിലന്വേഷകരിൽ നിന്ന് രജിസ്‌ട്രേഷൻ ചാർജ്ജ്, സർവ്വീസ് ചാർജ്ജ് തുടങ്ങിയവ ഒന്നും ഈടാക്കുന്നതല്ലെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മാവൂർ റോഡിലെ എമറാൾഡ് മാളിലെ രണ്ടാം നിലയിലാണ് ഓഫീസ്.അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ഗൗതം കൃഷ്ണ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ദർശന വാസുദേവ്, ക്രിയേറ്റീവ് ഹെഡ് സലൂജ് ബാലകൃഷ്ണൻ പങ്കെടുത്തു. തൊഴിലന്വേഷകർക്ക് വാട്‌സ്ആപ്പ് നമ്പറായ 9633
302230, [email protected], www.joberrystaffing.com എന്ന വെബ്‌സൈറ്റിലും റജിസ്റ്റർ ചെയ്യാവുന്നതാണ്.