കോഴിക്കോട്: കോവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലക്ട്രേറ്റിന് മുമ്പിലും, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിലും പ്രതിഷേധ സമരം നടന്നു. കടകൾ അടച്ചിട്ടതു മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സ്ഥാപന ഉടമകളും ജീവനക്കാരും. പാർസൽ മാത്രം നൽകി സ്ഥാപനം നടത്തിക്കൊണ്ട് പോകാൻ സാധിക്കാത്ത സാഹചര്യമാണ്. ജില്ലയിലെ 1800ഓളം സ്ഥാപനങ്ങളിൽ 400ഓളം സ്ഥാപനങ്ങൾ പൂട്ടിപ്പോയി. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകുകയും ചെയ്യുന്നതിലൂടെ ഇരട്ടത്താപ്പാണ് അധികാരികൾ നടപ്പാക്കുന്നത്. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കിൽ തുടർ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൻ.സുഗുണൻ, ഹുമയൂൺ കബീർ, സന്തോഷ് കുമാർ പറഞ്ഞു.