കോഴിക്കോട്: ഹ്യൂമൻ റിസോഴ്‌സ് ഓർഗനൈസേഷൻ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ ഭാരവാഹികളായി ശശി ബാബു കൗസുഭം (പ്രസിഡന്റ്), ജോൺസൺ പിലാത്തോട്ടത്തിൽ(വൈസ് പ്രസിഡന്റ്), സലീം ബാബു(ജന.സെക്രട്ടറി), റാബിയ ബസ്‌രി ബീവി.എ.എം(ജോയന്റ് സെക്രട്ടറി), അബ്ദുൽ അസീസ്.പി.സി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ റാബിയ ബസ്‌രി ബീവി അദ്ധ്യക്ഷത വഹിച്ചു. സലീം ബാബു സ്വാഗതവും അബ്ദുൽ അസീസ്.പി.സി നന്ദിയും പറഞ്ഞു. പുതിയ പാലത്ത് മേൽപാലം പുതുക്കി പണിയണമെന്നും, ഫ്രാൻസിസ് റോഡിലെ റെയിൽ ക്രോസ് ഭാഗത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്നും ഗോതീശ്വരം – പയ്യാനക്കൽ – വെങ്ങാലി തീരദേശ റോഡ് വീതികൂട്ടി രണ്ടാം ഘട്ട നിർമ്മാണം അടിയന്തിരമായി ആരംഭിക്കണമെന്നും യോഗം അധികൃതരോടാവശ്യപ്പെട്ടു.