തുഷാരഗിരി സംരക്ഷിക്കണം

തുഷാരഗിരി സംരക്ഷിക്കണം

 

കോഴിക്കോട്: തുഷാരഗിരിയിലെ 24 ഏക്ര ഭൂമി ഉടമസ്ഥർക്ക് തിരിച്ച് നൽകാനുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തപ്പോൾ ഭൂമി ഉടമസ്ഥർക്ക് വിട്ടു നൽകാൻ വനം വകുപ്പ് നടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും, ഹൈക്കോടതിയിൽ പുന:പരിശോധന ഹരജിയോ, സുപ്രീം കോടതിയിൽ അപ്പീലോ നൽകാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്ന് കേരള നദീ സംരക്ഷണ സമിതി പ്രസ്താവനയിൽ പറഞ്ഞു. ജീരകപ്പാറ വനം മേഖല തുഷാരഗിരിയായതും അവിടുത്തെ ജൈവ വൈവിധ്യം നിലനിർത്താനായതും സുഗത കുമാരിയും മേധാപട്കറും അടക്കമുള്ളവർ നടത്തിയ ഇടപെടലുകൾ കാരണമായിരുന്നു. കാലാവസ്ഥ, ജലസുരക്ഷ എന്നിവയുടെ അടിസ്ഥാനം തുഷാരഗിരിയാണ്. മഴവിൽ വെള്ളച്ചാട്ടം,
ഈരാറ്റുമുക്ക് വെള്ളച്ചാട്ടം, തുമ്പിതുള്ളും പാറ വെള്ളച്ചാട്ടം എന്നിവയെല്ലാം തുഷാരഗിരിയിലാണ്. ഈ വെള്ളച്ചാട്ടങ്ങളിൽ നിന്നാണ് ചാലിപ്പുഴ ഉദ്ഭവിക്കുന്നത്. 2000ൽ ഏറ്റെടുത്ത ഈ അപൂർവ്വ വനങ്ങൾ നഷ്ടപ്പെട്ടാൽ വലിയ പ്രത്യാഘാതമുണ്ടാക്കും. വനം വകുപ്പ് സ്ഥലമുടമകളെ സഹായിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. വിവിധ പരിസ്ഥിതി സംഘടനകളുടെ ഭാരവാഹികളുടെ കൂട്ടായ്മയാണ് സംയുക്ത പ്രസ്താവന നടത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *