കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് പ്രക്ഷോഭം നടത്തും

കോഴിക്കോട്: പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് പ്രക്ഷോഭ പകൽ ക്യാമ്പയിൻ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിജിറ്റൽ ബോധനത്തിൽ മുഴുവൻ അധ്യാപകരുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുക, എയ്ഡഡ് നിയമനങ്ങളിൽ സാമൂഹ്യ നായന്ത്രണം കൊണ്ട് വരിക, മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യവും ഫ്രീ ഡാറ്റയും ഉറപ്പു വരുത്തുക, മുഴുവൻ അധ്യാപക-പ്രധാനധ്യാപക സ്തകികകളിലും നിയമനം നടത്തുക, കരിക്കുലം പരിഷ്‌കരിക്കുക, മൂല്യനിർണ്ണയം പരിഷ്‌കരിക്കുക, മൂല്യ നിർണ്ണയം ഉടച്ചു വാർക്കുക, പ്രൈമറിക്ക് ഡയറക്ടറേറ്റ് സ്ഥാപിക്കുക, മുഴുവൻ സ്‌കൂളുകളിലും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെ നിയമിക്കുക, വിദ്യാഭ്യാസ സർവ്വകലാശാല സ്ഥാപിക്കുക, സ്‌കൂൾ മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുക, കേരള എഡ്യൂക്കേഷണൽ സർവ്വീസ് നടപ്പിലാക്കുക, കായിക സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക, മെഡിക്കൽ റി ഇേമ്പഴ്‌സ്‌മെന്റ് കാര്യക്ഷമമാക്കുക, അഞ്ച് വർഷം പൂർത്തിയാക്കിയ ഹയർസെക്കണ്ടറി അധ്യാപകർക്ക് ഉടൻ സ്ഥാനക്കയറ്റം നൽകുക, ത്രൈമാസ സർവ്വീസ് അദാലത്തുകൾ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 2021 ആഗസ്റ്റ് 8 മുതൽ 16 വരെയാണ് പ്രക്ഷോഭപ്പകൽ എന്ന പേരിൽ വിവധ തലങ്ങളിൽ കെ.എസ്.ടി.എം പരിപാടികൾ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 12 വ്യാഴാഴ്ച നടക്കുന്ന ഡി.ഡി.ഇ ഓഫീസ് ധർണ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 16ന് കോഴിക്കോട് ജില്ലയിലെ മുഴുവൻ എഇഒ-ഡിഇഒ ഓഫീസുകൾക്ക് മുന്നിൽ നിൽപ്പു സമരം നടത്തും. സമ്മേളനത്തിൽ ടി.കെ.ജുമാൻ, എം.വി.അബ്ദുറഹിമാൻ, കെ.ടി.ഷബീബ, ലത്തീഫ് മലോറം, അസ്ഗറലി പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *