കോഴിക്കോട്: സംസ്ഥാന സർക്കാർ അന്ധവിശ്വാസ-അനാചാരങ്ങൾക്കെതിരെ കൊണ്ടു വന്ന ബില്ലിൽ ജ്യോതിഷത്തെ നിരാകരിച്ചുകൊണ്ട്, ബില്ലിൽ ഉൾപ്പെടുത്താനൊരുങ്ങുന്നതായി പണിക്കർ സർവ്വീസ് സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജ്യോതിശാസ്ത്രം അതിന്റെ പവിത്രത നിലനിർത്തി, തൊഴിലായി സ്വീകരിക്കുന്ന ആയിരക്കണക്കിന് ജ്യോത്സ്യരെ ഇത് പ്രതികൂലമായി ബാധിക്കും. കരട് ബില്ലിൽ ജ്യോതിഷത്തെ ഉൾപ്പെടുത്തരുതെന്നും, അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും. പത്ര സമ്മേളനത്തിൽ പങ്കെടുത്ത ബേപ്പൂർ ടി.കെ.മുരളീധര പണിക്കർ, ഇ.എം.രാജാമണി, ചെലവൂർ ഹരിദാസ് പണിക്കർ മൂലയിൽ മനോജ് പണിക്കർ മാടത്തിൽ വിനോദ് പണിക്കർ പറഞ്ഞു.