കോഴിക്കോട്: രാമായണ മാസാചരണത്തിന്റെ ഭാഗമായി തപസ്യ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രാമായണലാവണ്യം, മൂന്ന് ദിവസത്തെ സെമിനാർ പരമ്പര നടത്തും. തപസ്യയുടെ ഫേസ്ബുക്ക് പേജ്, യു ട്യൂബ് ചാനൽ എന്നിവയിലൂടെ ആഗസ്റ്റ് 10,14,16 എന്നീ ദിവസങ്ങളിലാണ് പരിപാടി.
ആഗസ്റ്റ് 10ന് വൈകിട്ട് 7 മണിക്ക് ‘എഴുത്തച്ഛനും കേരളീയ നവോത്ഥാനവും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷൻ മുരളി പാറപ്പുറം അദ്ധ്യക്ഷത വഹിക്കും. ഡോ.കെ.എസ്.രാധാകൃഷ്ണൻ, ഡോ.പി.ശിവപ്രസാദ്, ജി.അമൃതരാജ്, എ.ആർ.മോഹന കൃഷ്്ണൻ, ഡോ.ജെ.പ്രമീളാദേവി എന്നിർ പ്രഭാഷണം നടത്തും. ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ അവതാരകനായിരിക്കും.
ആഗസ്റ്റ് 14ന് വൈകിട്ട് 7 മണിക്ക് എഴുത്തച്ഛൻ പ്രഭാവം മലയാള സാഹിത്യത്തിൽ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ നോവലിസ്റ്റ് സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശ്രീകുമാരൻ തമ്പി, പ്രൊഫ.എ.എം.ഉണ്ണികൃഷ്ണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കാവാലം ശ്രീകുമാർ, കല്ലറ അജയൻ, കെ.കവിത പ്രഭാഷണം നടത്തും. തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷൻ യു.പി.സന്തോഷ് അവതാരകനായിരിക്കും.
ആഗസ്റ്റ് 16ന് 7 മണിക്ക് രാമായണത്തിലെ രാഷ്ട്ര സങ്കൽപ്പം എന്ന വിഷയത്തിലുള്ള സെമിനാർ നിരൂപകൻ ആഷാ മേനോൻ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.പൂജപ്പുര കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ, ഡോ.സുവർണ നാലപ്പാട്, പി.വി.വിശ്വനാഥൻ നമ്പൂതിരി, സരിത ശ്രീ റാം അയ്യർ പ്രഭാഷണം നിർവ്വഹിക്കും. തപസ്യ സംസ്ഥാന ജോയിന്റ് ജന.സെക്രട്ടറി സി.സി.സുരേഷാണ് അവതാരകൻ. പത്ര സമ്മേളനത്തിൽ തപസ്യ സംസ്ഥാന ജോയന്റ് ജനറൽ സെക്രട്ടറിമാരായ ഡോ.ശ്രീശൈലം ഉണ്ണികൃഷണൻ, സി.സി.സുരേഷ്, തപസ്യ ജില്ലാ ജനറൽ സെക്രട്ടറി അനിൽ പൂനൂർ, മേഖല സെക്രട്ടറി ഗോപി കൂടല്ലൂർ പങ്കെടുത്തു.