ആയുർവേദത്തിന്റെ സമഗ്ര വികസനത്തിൽ അഷ്ടവൈദ്യൻ ഇ.ടി.നാരായണൻ മൂസ്സിന്റെ സംഭാവന നിസ്തുലം –  ഡോ.ശശിതരൂർ

ആയുർവേദത്തിന്റെ സമഗ്ര വികസനത്തിൽ അഷ്ടവൈദ്യൻ ഇ.ടി.നാരായണൻ മൂസ്സിന്റെ സംഭാവന നിസ്തുലം – ഡോ.ശശിതരൂർ

 

തൃശൂർ: പത്മഭൂഷൺ അഷ്ടവൈദ്യൻ ഇ.ടി.നാരായണൻ മൂസ്സിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് വെർച്വൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.ചടങ്ങിൽ വൈദ്യ രത്‌നം ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ.ഇ.ടി.യദു നാരായണൻ മൂസ്സ് സ്വാഗതം പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടന പ്രഭാഷണം നടത്തി. ഡോ.ശശി തരൂർ അനുസ്മരണ പ്രഭാഷണവും, ടി.എൻ.പ്രതാപൻ.എം.പി മുഖ്യ പ്രഭാഷണവും നടത്തി. അക്കാദമിക് പുരസ്‌കാരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ചികിത്സക്കുള്ള സാമ്പത്തിക സഹായം എന്നിവയെക്കുറിച്ച് വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഇ.ടി.നീലകണ്ഠൻ മൂസ്സ് വിശദീകരിച്ചു. വൈദ്യരത്‌നം ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്ടവൈദ്യൻ ഇ.ടി.കൃഷ്ണൻ മൂസ്സ് നന്ദി പ്രകാശിപ്പിച്ചു.
ചികിത്സ, വിദ്യാഭ്യാസം, ഔഷധ നിർമ്മാണം തുടങ്ങി ആയുർവേദ ശാസ്ത്ര മേഖലകളിലെല്ലാം തന്നെ പരിജ്ഞാനമുണ്ടായിരുന്ന വ്യക്തിയായിരുന്നു അഷ്ടവൈദ്യൻ ഇ.ടി.നാരായണ മൂസ്സെന്ന് ഡോ.ശശി തരൂർ പറഞ്ഞു. ശ്രേഷ്ഠമായ പാരമ്പര്യമുള്ള ആയുർവേദത്തിന് ഉജ്ജ്വലമായ ഭാവി ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണം സഹായിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *