കോഴിക്കോട്: വയനാട്ടിലെ പണിയ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ആദിവാസികളുടെ അതിജീവന യാഥാർത്ഥ്യങ്ങളിലേക്കും, സ്വന്തം മണ്ണിൽ നിന്നും സംസ്‌കാരത്തിൽ നിന്നും പറിച്ചെറിയപ്പെട്ട അവരുടെ വിഹ്വലതകളിലേക്കും വെളിച്ചം വീശുന്ന കെഞ്ചിര സിനിമ ആഗസ്ത് 17ന് ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യും. നേര് ഫിലിംസും മങ്ങാട്ട് ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച, മനോജ് കാന സംവിധാനം ചെയ്ത സിനിമയാണ് കെഞ്ചിര. ഇതിലെ കഥാപാത്രങ്ങൾ മിക്കവരും ആദിവാസികൾ തന്നെയാണെന്ന് മനോജ് കാന, വിനുഷ രവി, കെ.വി.ചന്ദ്രൻ, വിനു കുഴിഞ്ഞങ്ങാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.