കോഴിക്കോട്; ജില്ലയിലെ എച്ചഐവി ബാധിതർ, ടിബി രോഗികൾ, അവരുടെ ബന്ധുക്കൾ, ടിബി രോഗം ഭേദമായവർ എന്നിവർക്കുള്ള പ്രത്യേക വാക്‌സിനേഷന്റെ ഉദ്ഘാടനം മേയർ ഡോ.ബീന ഫിലിപ്പ് നിർവ്വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ അനിൽ കുമാർ എം.സി.അദ്ധ്യക്ഷത വഹിച്ചു. ക്ഷയ രോഗ കേന്ദ്രം നിലവിലുള്ള സൗകര്യം വിപൂലീകരിച്ച് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നിലവാരത്തിലേക്കുയർത്തണമെന്ന് മേയർ പറഞ്ഞു. ജില്ലാ ടിബി ആന്റ് എയ്ഡ്‌സ് നിയന്ത്രണ ഓഫീസർ ഡോ.പി.പി.പ്രമോദ് കുമാർ, റെനിഷ്.ടി, ബേബി നാപ്പള്ളി, മുഹമ്മദ് മുസ്തഫ, ഷാലിമ.ടി സംസാരിച്ചു.