കോഴിക്കോട്: കോവിഡ് രോഗവ്യാപനം മൂലം തൊഴിൽ ഇല്ലാതായ ചുമട്ടുതൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക, കോവിഡ് മരണം സംഭവിച്ച തൊഴിലാളികളുടെ കുടുംബത്തെ സംരക്ഷിക്കുക, ചുമട്ടു തൊഴിലാളികളുടെ മക്കളുടെ ഓൺലൈൻ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ നൽകുക, എല്ലാ തൊഴിലാളികൾക്കും വാക്‌സിനേഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക, ഇ.എസ്.ഐ പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ഓഫീസിന് മുൻപിൽ തൊഴിലാളികൾ ധർണ്ണ നടത്തി.
കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, അഖിലേന്ത്യ വർക്കിംഗ് കമ്മറ്റി അംഗം അഡ്വ.എം.രാജൻ, മൂസ്സ പന്തീരാങ്കാവ് എന്നിവർ പ്രസംഗിച്ചു. കെ.പി.സക്കീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.അബ്ദുൽ കബീർ, പി.സൈതലവി, ഷാജി പെരുമയിൽ, പി.രാജേഷ്, മുജീബ് വെള്ളയിൽ പങ്കെടുത്തു.