കോഴിക്കോട്; കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നയങ്ങൾക്കെതിരെ ഇടതുപക്ഷ സംയുക്ത കർഷക സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദായ നികുതി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. കർഷക സംഘം സംസ്ഥാന ജോയന്റ് സെക്രട്ടറി പി.വിശ്വൻ മാസ്റ്റർ എക്‌സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.അബ്ദുറഹിമാൻ, അപ്പു ബാലുശ്ശേരി, യു.പി.അബൂബക്കർ, സി.എം.പ്രഭുലേന്ദ്രൻ, ടി.നാരായണൻ പ്രസംഗിച്ചു. ഹെഡ്‌പോസ്‌റ്റോഫീസിന് മുൻപിൽ നടന്ന സമരം എൻ.സി.പി കിസാൻ സഭ സംസ്ഥാന പ്രസിഡണ്ട്് ജോസഫ് മാസ്റ്ററും എൽ.ഐ.സിക്ക് മുൻപിൽ നടന്ന ധർണ്ണ കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ടി.എം.ജോസഫും ഉദ്ഘാടനം ചെയ്തു.