കോഴിക്കോട്; ജില്ലയിലെ എച്ചഐവി ബാധിതർ, ടിബി രോഗികൾ, ബന്ധുക്കൾ, ടിബി രോഗം ഭേദമായവർക്കുള്ള വാക്‌സിനേഷന്റെ ഉദ്ഘാടനം നാളെ കാലത്ത് 9.30ന് മേയർ ഡോ.ബീന ഫിലിപ്പ് നിർവ്വഹിക്കും. ജില്ലാമെഡിക്കൽ ഓഫീസ്, ജില്ലാ ടിബി കേന്ദ്രം, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ്, കെഎൻപി പ്ലസ് വിഹാൻ സി.എസ്.സി എന്നിവയുടെ നേതൃത്വത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ കാലത്ത് 9 മണി മുതൽ 12 മണിവരെയാണ് വാക്‌സിനേഷൻ നൽകുക. രജിസ്‌ട്രേഷന് 9645041022 നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.