ഓൾ ഗവ: കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ സമരം നടത്തും

കോഴിക്കോട്: രാജ്യത്ത് വർദ്ധിച്ചു വരുന്ന പെട്രോൾ, ഡീസൽ, നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് നിയന്ത്രിക്കുക, എം എസ് എം ഇ ആനുകൂല്യത്തിൽ ചെറുകിട കരാറുകാരെ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജൂലായ് 2ന് കാലത്ത് 10.30ന് ആദായ നികുതി ഓഫീസിന് മുമ്പിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓൾ ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ സമരം നടത്തും. സിമന്റ്, കമ്പി, ടാർ, പിവിസി പൈപ്പുകൾ എന്നിവയുടെ വില 100%മാണ് വർദ്ധിച്ചിരിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇതുമൂലം ഏറ്റെടുത്ത സർക്കാർ പ്രവർത്തികൾ പൂർത്തിയാക്കാൻ ഗവൺമെന്റ് കരാറുകാർ പ്രയാസം നേരിടുകയാണ്. സംസ്ഥാന പ്രസിഡന്റ് കെ.രത്‌നാകരൻ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി.നാഗരത്‌നൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വി.എ.ഇസ്മയിൽ, വി.മോഹനൻ, എം.ബാച്ചുട്ടി, എം.സുകുമാരൻ, പി.യു.ഉലഹന്നാൻ, പി.ഉദയ കുമാർ, പി.സോമശേഖരൻ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *