കോഴിക്കോട്: നാൽപ്പത് വർഷത്തോളമായി ചികിത്സാ രംഗത്ത് സേവനം നൽകിവരുന്ന ചെസ്റ്റ് ഹോസ്പിറ്റലിൽ കാരുണ്യ ഹൃദയാലയ കാർഡിയാക് സെന്റർ പ്രവർത്തനമാരംഭിച്ചതായി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ എം.എ.മൊയ്തീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹൃദയ ചികിത്സാ രംഗത്ത് മികച്ച ചികിത്സ സാധാരണക്കാർക്കും ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദഗ്ധരായ കാർഡിയോളജിസ്റ്റുകളുടെ സേവനം, കാത്ത്‌ലാബ്, എക്കോ, ടിഎംടി, ഇന്റൻസീവ് കാർഡിയാക് യൂണിറ്റുകൾ, 24 മണിക്കൂറും കാർഡിയോളജിസ്റ്റിന്റെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. ആരോഗ്യ സുരക്ഷാ കാർഡ്(കാസ്പ്) ഉള്ളവർക്കും ചികിത്സാ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജൂലെ 5 മ ുതൽ 10വരെ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹോസ്പിറ്റലിൽ നടക്കും. കാലത്ത് 9 മുതൽ 12 മണിവരെയാണ് ക്യാമ്പ് നടത്തുക. സൗജന്യ കാർഡിയോളജി കൺസൽട്ടേഷൻ, ഇസിജി പരിശോധന, ഹെൽത്ത് ചെക്കപ്പ് പ്രിവിലേജ് കാർഡ്, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, ലാബ് പരിശോധന എന്നിവയ്ക്ക് 20%വും എക്കോ,ടിഎംടി എന്നിവയ്ക്ക് 50%വും നിരക്ക് ഇളവുണ്ട്. ക്യാമ്പിൽ പങ്കെടുക്കാൻ 9288099781,0495-4088494 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കാരുണ്യ ഹൃദയാലയ ചീഫ് ഇന്റർവെൻഷൻ കാർഡിയോളജിസ്റ്റായ ഡോ.ഗിരീഷ്.ജി, ജനറൽ മാനേജർ ഷറഫുദ്ദീൻ, അസിസ്റ്റന്റ് ഓപ്പറേഷൻ മാനേജർ ബാലു പൊറ്റക്കാട് സംബന്ധിച്ചു.