കോൺട്രാക്ട് കാരേജ് വാഹന മേഖലയെ സംരക്ഷിക്കണം നാളെ പ്രതിഷേധ വാഹനച്ചങ്ങല

കോൺട്രാക്ട് കാരേജ് വാഹന മേഖലയെ സംരക്ഷിക്കണം നാളെ പ്രതിഷേധ വാഹനച്ചങ്ങല

 

കോഴിക്കോട്; കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കോൺട്രാക്ട് കാരേജ് വാഹന മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ പ്രതിഷേധ വാഹന ചങ്ങല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടു വർഷത്തേക്ക് പലിശ രഹിത മൊറോട്ടോറിയം പ്രഖ്യാപിക്കുക, പ്രതിസന്ധി സമയത്ത് വായ്പാ തിരിച്ചടവു മുടങ്ങിയതിന്റെ പേരിലുള്ള ജപ്തി നടപടികൾ നിർത്തി വെക്കുക, ഇന്ധന വില വർദ്ധനവ് നിയന്ത്രിക്കുക, റോഡ് നികുതി അടുത്ത മാർച്ച് വരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ സമരം നടത്തുന്നത്. നാളെ വൈകിട്ട് 5.30ന് മലാപ്പറമ്പ് ജംഗ്ഷനിൽ ജില്ലാ തല ഉദ്ഘാടനം സംസ്ഥാന രക്ഷാധികാരി സി.നരേന്ദ്രൻ നിർവ്വഹിക്കും. പത്ര സമ്മേളനത്തിൽ സി.നരേന്ദ്രൻ, രാജു ഗരുഡ, റഫീഖ് ചുങ്കം പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *