കോവിഡ് ആശ്വാസ പദ്ധതിയുമായി ഇ എസ് ഐ കോർപ്പറേഷൻ

കോഴിക്കോട്; ഇ.എസ് ഐ നിയമം 1948 പ്രകാരം രജിസ്റ്റർ ചെയ്ത തൊഴിലാളി കോവിഡ് മൂലം മരണമടഞ്ഞാൽ വേതനത്തിന്റെ 90% തുക ആനുകൂല്യത്തിന് അർഹതയുളള ആശ്രിത കുടുംബാംഗങ്ങൾക്ക് നിശ്ചിത അനുപാതത്തിൽ വിഭജിച്ച് എല്ലാ മാസവും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്ന ആശ്വാസ പദ്ധതി ആരംഭിച്ചതായി ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ്ജ് എസ്.വിജയ് ആനന്ദ് അറിയിച്ചു. മരണപ്പെട്ട വ്യക്തി കോവിഡ് പോസിറ്റീവ് ആയ തിയതിക്ക് മൂന്ന് മാസം മുമ്പ് ഇ എസ് ഐ രജിസ്‌ട്രേഷൻ നടത്തുകയും പോസിറ്റീവായ തിയതിയിൽ ജോലിയിൽ ഉണ്ടായിരിക്കുകയും പോസിറ്റീവായ തിയതിക്ക് തൊട്ട് മുമ്പുള്ള പരമാവധി ഒരു വർഷ കാലയളവിൽ കുറഞ്ഞത് 70 ദിവസത്തെ അംശാദായം അടയ്ക്കുകയോ, അടയ്ക്കാൻ അർഹനായിരിക്കുകയോ വേണം. ഈ ആനുകൂല്യം ലഭിക്കാൻ മരണപ്പെട്ട തൊഴിലാളിയുടെ കോവിഡ് പോസിറ്റീവ് റിപ്പോർട്ടും, മരണ സർട്ടിഫിക്കറ്റും അടക്കം അടുത്തുള്ള ബ്രാഞ്ച് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്രാഞ്ച് ഓഫീസിലോ കോഴിക്കോട്് സബ് റീജ്യണൽ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്. ഫോൺ 0495 2772270

Share

Leave a Reply

Your email address will not be published. Required fields are marked *