കോഴിക്കോട്: കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്ത ദാന ദിനത്തിന്റെ ജില്ലാ തല പരിപാടി കോട്ടപ്പറമ്പ് ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയ ദിനാചരണം അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ടി ബി ആന്റ് എയ്ഡ്‌സ് നിയന്ത്രണ ഓഫീസർ ഡോ.പി.പി.പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.സുജാത.എം രക്തദാന ദിന സന്ദേശം നൽകി. ഡോ.അഫ്‌സൽ, ഷാലിമ.ടി, ഡോ.വേണുഗോപാലൻ, ഡോ.ദിവ്യ.പി, ഡോ.കെ.മോഹൻദാസ്, എൻ.ടി.പ്രിയേഷ്, പി.ശ്രീകുമാരി, പി.കെ.നളിനാക്ഷൻ, ഷാജഹാൻ നടുവട്ടം, വി.പി.സുകുമാരൻ, അമിത.എ എന്നിവർ സംസാരിച്ചു. രക്ത ദാന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കും രക്ത ദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റും ഡോ.എൻ.രാജേന്ദ്രൻ വിതരണം ചെയ്തു. ദിനാചരണ പരിപാടിയുടെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ എൻ.എസ്.എസ്, റെഡ് റിബൺ ക്ലബ്ബ് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ വെബിനാറും പെയ്ന്റിംഗ് മത്സരവും ജില്ലയിലെ വിവിധ കോളേജുകളിൽ ദിനാചരണ പരിപാടികളും നടത്തും.