ഗുരുസ്പർശം 2 ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോവിഡ് കാലത്ത്, കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഗുരുസ്പർശം 2 വിന്റെ കോഴിക്കോട് സബ്ജില്ലാതല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠന സാമഗ്രികളും, കോവിഡ് പ്രതിരോധ ഉപകരണങ്ങളുമാണ് 65-ാം വാർഡ് കൗൺസിലർ ഡോ.അൽഫോൺസ മാത്യുവിന് കൈമാറിയത്. പി.ടി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ബഷീർ, പി.സി.ബാബു, ജിയോജെയ്‌സൺ, ജോയ്പ്രസാദ് പുളിക്കൽ, ജോളി ജെറോം, സോനു.സി, വിപിൻ. ഇ.എം,എം.ശേഖർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *