കോഴിക്കോട്: കൺസ്യൂമർ ഫെഡിന്റെ സ്കൂൾ വിപണി, സഹകരണ ബാങ്കുകളും, കുടുംബശ്രീയുമായി കൈകോർത്ത് വീടുകളിലെത്തിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിൽവെച്ച് കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് നിർവ്വഹിച്ചു. കോവിഡ് കാലത്ത് മിതമായ വിലയിൽ മികച്ച പഠന സാമഗ്രികളാണ് വീടുകളിൽ കുടുംബശ്രീ പ്രവർത്തകർ മുഖേന എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ കുടുംബശ്രീ പ്രവർത്തകർക്കും വരുമാനം കണ്ടെത്താനാവും. ബാങ്ക് പ്രസിഡന്റ് എ.വി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് റീജ്യണൽ മാനേജർ സി.സുരേഷ് ബാബു, ബാങ്ക് ഡയറക്ടർമാരായ ടി.രാധാകൃഷ്ണൻ, ഭഗീരഥി, കെ.ജയസുധ, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ടൗൺ ബ്രാഞ്ച് സെക്രട്ടറി ശ്രീലേഷ് ആശംസകൾ നേർന്നു. ജനറൽ മാനേജർ ഇ.സുനിൽ കുമാർ സ്വാഗതവും അസിസ്റ്റന്റ് ജന.മാനേജർ ബിജു.എ നന്ദിയും പറഞ്ഞു.