ശുചീകരണ പ്രവർത്തനവും വൃക്ഷതൈ നടലും നടത്തി

കോഴിക്കോട്: അശോക പുരം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജവഹർ നഗർ റോഡിന്റെ പരിസരം ശുചീകരിച്ചു. റോഡരികിൽ വൃക്ഷതൈകളും നട്ടു. ചടങ്ങിൽ എം.കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷൻ.കെ.ടി, കെ.കെ.രവീന്ദ്രൻ, ലോഹിതാക്ഷൻ.ടി.ടി, പി.എം.ജിഷാൻ, ജോയ്പ്രസാദ് പുളിക്കൽ, ശുചീകരണ തൊഴിലാളികളായ ശേഖരൻ.എ, രാഗിണി.എസ്, സന്തോഷ്.ഇ, ശ്രീലത, ഷീല, ലത, സുനിത, സുരേഷ്, ശേഖർ, ആർ.ആർ.ടി.എന്നിവർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *