കോഴിക്കോട്: 2021 മെയ് മാസം 26നു നടന്ന ചന്ദ്രഗ്രഹണവും ജൂൺ 10നു വരുന്ന സൂര്യഗ്രഹണവും പല പഞ്ചാംഗങ്ങളിലും രേഖപ്പെടുത്തിയതായി കാണാത്തതിനാൽ ഗുരുവായൂർ ദേവസ്വം മുൻകൈയ്യെടുത്ത് പഞ്ചാംഗം ഏകീകരിക്കണമെന്ന് പണിക്കർ സർവ്വീസ് സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഒരു മാസത്തിൽ സൂര്യചന്ദ്ര ഗ്രഹണങ്ങൾ വരികയാൽ പരാഹമിഹിരാചര്യഭൃഹൽ സംഹിത പ്രമാണ പ്രകാരം കാലാവസ്ഥ വ്യതിയാനം, ആഭ്യന്തര കലാപങ്ങൾ, ഭരണാധികാരികൾക്ക് നാശവും, വലിയ ആയുധ പ്രഹരണങ്ങളും സംഭവിക്കാൻ സാധ്യതയുള്ളതിനാൽ രാഷ്ട്രം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണമെന്നും അവർ പറഞ്ഞു. ബേപ്പൂർ ടി.കെ.മുരളീധരൻ പണിക്കർ, ചെലവൂർ ഹരിദാസൻ പണിക്കർ, വിജീഷ് പണിക്കർ, മൂലയിൽ മനോജ് പണിക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.