തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഗോകുലം ഗോപാലൻ. ക്ലിഫ് ഹൗസിലെത്തിയാണ് ഒരു കോടി രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
സംസ്ഥാനത്ത് കോവിഡ് ബാധയും ലോക്ഡൗണും തുടരുന്ന പശ്ചാതലത്തിലാണ് ഗ്രൂപ്പിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ചെറുതും വലുതുമായ സഹായങ്ങളുടെ മൂല്യം ഒന്നുതന്നെയാണെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകാൻ തയാറാകണമെന്നും ഗോകുലം ഗോപാലൻ അഭ്യർത്ഥിച്ചു.