മെയ്ത്രയിൽ നൂതന ചികിത്സാ വിഭാഗം ഉദ്ഘാടനം ചെയ്തു

മെയ്ത്രയിൽ നൂതന ചികിത്സാ വിഭാഗം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ മികച്ച രീതിയിൽ സജ്ജീകരിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ആശുപത്രികളിലൊന്നായ കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിൽ പുതിയ ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ചു. രക്തത്തെ ബാധിക്കുന്ന അസുഖങ്ങളുടെയും കാൻസറിന്റെയും ചികിത്സയ്ക്കായി കാൻസർ ഇമ്മ്യൂണോതെറാപ്പിയും ബോൺമാരോ ട്രാൻസ്പ്ലാന്റും ഉൾപ്പെടെയുള്ള സമഗ്ര സംവിധാനങ്ങളും സമന്വയിപ്പിച്ച് സെന്റർ ഓഫ് എക്‌സലൻസ് ഫോർ ബ്ലഡ് ഡിസീസസ്, ബോൺമാരോ ട്രാൻസ്പ്ലാന്റ് ആന്റ് കാൻസർ ഇമ്യൂണോതെറാപ്പി എന്ന നൂതന ചികിത്സാ വിഭാഗമാണ് സജ്ജമാക്കിയിരിക്കുന്നത്. വെർച്വലായി നടന്ന ചടങ്ങിൽ സംവിധായകൻ രഞ്ജിത്ത് ഡിപ്പാർട്ട്‌മെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെയ്ത്ര ഹോസ്പിറ്റൽ ചെയർമാൻ ഫൈസൽ ഇ കൊട്ടിക്കോളൻ, ഡോ.അലി ഫൈസൽ(മെയ്ത്ര ഹോസ്പിറ്റൽ ഡയറക്ടർ & സീനിയർ കൺസൽട്ടന്റ്-കാർഡിയോളജി വിഭാഗം), ഡോ.രാഗേഷ് രാധാകൃഷ്ണൻ നായർ (ഡയറക്ടർ-സെന്റർ ഫോർ ബ്ലഡ് ഡിസീസസ്, ബോൺമാരോ ട്രാൻസ്പ്ലാന്റ് ആന്റ് കാൻസർ ഇമ്യൂണോതെറാപ്പി), ഡോ.ആന്റണി തോട്ടിയാൻ(മെഡിക്കൽ ഓങ്കോളജിസ്റ്റ്) സംസാരിച്ചു. ഹാർട്ട് ആന്റ് വാസ്‌കുലാർ, ന്യൂറോസയൻസസ്, ബോൺ ആന്റ് ജോയിന്റ് കെയർ, ഗ്യാസ്‌ട്രോ സയൻസസ് & റീനൽ ഹെൽത്ത് എന്നീ വിഭാഗങ്ങൾക്ക് ശേഷം ആറാമതായാണ് ബ്ലഡ് ഡിസീസസ്, ബോൺമാരോ ട്രാൻസ്പ്ലാന്റ് ആന്റ് കാൻസർ ഇമ്യൂണോതെറാപ്പി വിഭാഗം സെന്റർ ഓഫ് എക്‌സലൻസ് പദവി കരസ്ഥമാക്കുന്നത്.
രക്തജന്യ രോഗങ്ങളുടെ ചികിത്സാരംഗത്ത് കേരളത്തിലെ തന്നെ ആദ്യത്തെ സെന്റർ ഓഫ് എക്‌സലൻസ് എന്ന സവിശേഷതയും പുതിയ വിഭാഗത്തിനുണ്ട്. ഡോ.രാഗേഷ് രാധാകൃഷ്ണൻ നായർ, ഡോ.ആന്റണി തോട്ടിയാൻ എന്നിവരാണ് ഡിപ്പാർട്ട്‌മെന്റിന് നേതൃത്വം നൽകുന്നത്.
ഉത്തര കേരളത്തിലുടനീളം മികച്ച കാൻസർ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മെയ്ത്ര കെയർനെറ്റ് വർക്കിന്റെ കീഴിൽ ഒരു കാൻസർ കെയർ നെറ്റ്‌വർക്കിന് കൂടി മെയ്ത്ര രൂപം നൽകിയിട്ടുണ്ട്. പ്രാദേശിക ആശുപത്രികളുടെ സഹകരണത്തോടെ കാൻസർ രോഗികൾക്കുള്ള ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് തിരൂരങ്ങാടി എം.കെ.എച്ച് ഹോസ്പിറ്റൽ, വയനാട് ലിയോ ഹോസ്പിറ്റൽ, വടകര ഡയമണ്ട് ഹെൽത്ത് കെയർ സെന്റർ, കാസർഗോഡ് യുണൈറ്റഡ് മെഡിക്കൽ സെന്റർ എന്നിവിടങ്ങളിൽ കാൻസർ കെയർ നെറ്റ് ആരംഭിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *