റോഡ്-ടൂറിസം പദ്ധതികൾ മികവോടെ നടപ്പിലാക്കും മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്ഥാനത്ത് ജനങ്ങൾ ഏറ്റെടുക്കുന്നതും, പരിസ്ഥിതിക്കിണങ്ങിയതുമായ ടൂറിസം പദ്ധതികൾ നടപ്പിലാക്കുമെന്നും, റോഡ് വികസനത്തിൽ കഴിഞ്ഞ സർക്കാർ ആരംഭിച്ച വികസന പ്രവർത്തനങ്ങളോടൊപ്പം അഞ്ച് വർഷംകൊണ്ട് ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയിലെ ജീവനക്കാർക്ക് വാക്‌സിനേഷൻ നൽകുന്ന നടപടികൾ ത്വരിതപ്പെടുത്തും. സംസ്ഥാനത്ത് നിർമ്മാണത്തിലുള്ള ആറുവരിപാതയുടെ പ്രവർത്തി വേഗത്തിലാക്കും. മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡിന്റെ അവസ്ഥ പരിശോധിക്കാൻ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ആഭ്യന്തര ടൂറിസം വികസനത്തിന്റെ ഭാഗമായി ഓരോ ടൂറിസം കേന്ദ്രത്തിൽ നിന്നും മറ്റൊന്നിലേക്ക് കണക്ടിവിറ്റി ഏർപ്പെടുത്തും. തദ്ദേശിയർക്ക് തൊഴിൽ നൽകുന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കും. വയനാടിന്റെ വിഷയങ്ങൾ ഗൗരവമായി കാണുന്നുണ്ട്. ചുരം റോപ് വേ അടക്കമുള്ള പദ്ധതികൾ ചർച്ച ചെയ്യാൻ യോഗം വിളിക്കുന്നുണ്ട്. ബേപ്പൂർ പോർട്ടിന്റെ വികസനമെന്നാൽ മലബാറിന്റെ വികസനമാണ്. അതിനായി മാസ്റ്റർ പ്ലാൻ നടപ്പിലാക്കും. പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി.പി.രാകേഷ് സ്വാഗതം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *